കട്ടപ്പന: എസ്.എൻ.ഡി.പി വൈദിക യോഗം മലനാട് യൂണിയൻ യോഗംഇന്ന് മലനാട് യൂണിയൻ ദൈവദശകീ ഓഡിറ്റോറിയത്തിൽനടക്കും.യോഗത്തിൽ എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, വൈദികയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജിതിൻ ഗോപാലൻ തന്ത്രികൾ, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ , യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കും. യോഗത്തിൽ മലനാട് യൂണിയനിൽപ്പെട്ട എല്ലാ വൈദികരും പങ്കെടുക്കണമെന്ന് വൈദിക യോഗം യൂണിയൻപ്രസിഡന്റ് സോജു ശാന്തി ,സെക്രട്ടറി നിശാന്ത് ശാന്തി എന്നിവർ അറിയിച്ചു.