നെടുങ്കണ്ടം: എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞുമൊയ്തീൻ, ട്രഷറർ ഒ.സി സലാഹുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നെടുങ്കണ്ടം എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, സംസ്ഥാന എക്‌സി. അംഗം വി.എം അബ്ബാസ്, കോളജ് സെക്രട്ടറി പി.എസ് അബ്ദുൽ ഷുക്കൂർ, ചെയർമാൻ ഇൻ ചാർജ് പി.എ ഷാജിമോൻ പ്രിൻസിപ്പൽ പ്രൊഫ. കെ അബ്ദുൾ റസാഖ്, ജില്ലാ ട്രഷറർ ഫൈസൽ കമാൽ, വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ജോ.സെക്രട്ടറി കെ മുഹമ്മദ് ഷാജി എന്നിവർ പ്രസംഗിച്ചു.