മണക്കാട് : സുധർമ്മ സനാതന ധർമ്മപാഠശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഐശ്വര്യസേവാ ട്രസ്റ്റ് ഹാളിൽ ''ഭാരതീയ ഈശ്വരസങ്കല്പം'' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി വി.കെ.ബിജു പ്രഭാഷണം നടത്തും. കലാ-വിദ്യാഭ്യാസ-വൈജ്ഞാനിക രംഗങ്ങളിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും.