കട്ടപ്പന :കാഞ്ചിയാർ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്ക് മുട്ടക്കോഴി വിതരണം നടത്തി .
പുതിയ സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ജനറൽ വിഭാഗത്തിൽ 624 കുടുംബങ്ങൾക്ക് 2 യൂണിറ്റുകളായി 10കോഴികൾ വീതം നൽകിയത്.
പട്ടികജാതി വിഭാഗത്തിൽ 110 കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യും.
പഞ്ചായത്ത് തല ഉത്ഘാടനം കാക്കാട്ടുകടയിൽപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷാജിവേലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു മധു ക്കുട്ടൻ , വെറ്റിനറിഡോക്ടർ റോസ്‌മേരി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.