തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റി, തൊടുപുഴ നഗരസഭയുടെയും കേരള ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 17-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. തിരക്കഥാകൃത്ത് ജി. നിധീഷിൽ നിന്നും ആദ്യ ഡലിഗേറ്റ് ഫോം ഏറ്റുവാങ്ങിക്കൊണ്ട് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജനുവരി 12 മുതൽ 15 വരെ തൊടുപുഴ സിൽവർഹിൽസ് സിനിമാസിലാണ് ഫെസ്റ്റിവൽ നടത്തുന്നത്. ദേശീയ-അന്തർദ്ദേശീയതലങ്ങളിൽ ശ്രദ്ധേയമായ 16 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഓപ്പൺ ഫോറവും കലാ സായാഹ്നങ്ങളും ഉണ്ടാകും. പൊതുജനങ്ങൾക്ക് 200 രൂപയും അംഗീകൃത ഐഡി കാർഡുള്ള 18 വയസ്സിനുമേൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് 100 രൂപയും നൽകി പാസ് എടുത്ത് ഈ ഫെസ്റ്റിവൽ മുഴുവൻ കാണാവുന്നതാണ്.
ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ. രവീന്ദ്രൻ, എം.എം. മഞ്ജുഹാസൻ, യു.എ. രാജേന്ദ്രൻ, പി.എൻ. ഭാസ്‌ക്കരൻ, ജയ്‌സൺ ജോസ്, എം.ഐ. സുകുമാരൻ, സനൽ ചക്രപാണി, വിത്സൺ ജോൺ, നിഷാ സോമൻ, അനിത മുരളി എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിവൽ തുടങ്ങുന്ന ആഴ്ച മുഴുവൻ സിൽവർ ഹിൽസ് സിനിമാസിൽ നിന്നും ഡെലിഗേറ്റ് പാസുകൾ ലഭ്യമാക്കും. ഫോൺ: 9447776524, 9447753482