 
കുമളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന 'നീരുറവ് നീർത്തട പരിപാലന പദ്ധതി'യുടെ കുമളി ഗ്രാമപഞ്ചായത്ത് തല നീർത്തട നടത്തം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയായ മന്നാംകുടിയിലെ തേക്കടി നീർത്തടത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
നീരുറവ സംരക്ഷണം, ജലസേചന പദ്ധതികൾ, തോട് സംരക്ഷണം, കുളം നവീകരണം, ഭൂമിയുടെ ഉത്പ്പാദന ക്ഷമത വർദ്ധിപ്പിക്കൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണൻ, കബീർ, സൺസി മാത്യു, രജനി ബിജു, തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.