തൊടുപുഴ : എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി നടത്തുന്ന ജില്ലാതല കായിക മത്സരം ഇന്ന് രാവിലെ 9.30ന്
മുതലക്കോടം സെന്റ് ജോർജ് മൈതാനിയിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും.ജനുവരി 8 ന് പാലക്കാട് വച്ച് നടക്കുന്നസംസ്ഥാനതല കായിക മത്സരത്തിന്
മുന്നോടിയായിട്ടാണ് ജില്ലാതല മത്സരം നടത്തുന്നത്. സീനിയർ 40 വയസിന് താഴെ, സൂപ്പർ സീനിയർ 40 വയസിന് മുകളിൽ എന്നീ വിഭാഗങ്ങളിലായി പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രത്യേകം
മത്സരങ്ങൾ നടത്തുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള ജീവനക്കാർ രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യേണ്ടതാനെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാറും കനൽ കലാവേദി കൺവീനർ സജിമോൻ റ്റി. മാത്യുവും അറിയിച്ചു.