പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ഏകദിന നേതൃത്വ പരിശീലന ക്യാമ്പും പ്രവർത്തക സമ്മേളനവും ഇന്ന് രാവിലെ 10 മുതൽ കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 10.15 ന് 'സംഘടനാ പ്രവർത്തനത്തിൽ ശാഖായോഗം പ്രവർത്തകരുടെ പങ്ക്' എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം .ശശി ക്ലാസ് എടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് 'എസ്.എൻ.ഡി.പി യോഗം വർത്തമാന കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ സജീഷ് മണലേൽ (കോട്ടയം) ക്ലാസ് നയിക്കും. നാലിന് നടക്കുന്ന പ്രവർത്തക സമ്മേളനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിക്കും. എം.ജി സലികുമാർ, പി .വി.സന്തോഷ്, പി.എസ് .ചന്ദ്രൻ, വി .പി ബാബു, സദൻ രാജൻ,കെ.ഗോപി,എം.ഡി.പുഷ്‌ക്കരൻ, വിനോദ് ശിവൻ, വി.എസ്.സുനീഷ്,അമ്പിളി സുകുമാരൻ,ലതാ മുകുന്ദൻ,എം.ജി ഷിബു, വിശ്വനാഥൻ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി കെ.പി.ബിനു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.രാജൻ നന്ദിയും പറയും.