വണ്ടിപ്പരിയാർ: അറുപത്തിരണ്ടാം മൈലിന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു . വണ്ടിപ്പെരിയാർ വാളാടി അജീഷിനാണ് പരിക്കേറ്റത്.മറ്റൊരുവാഹനത്തെ കാർ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്.വണ്ടിപ്പെരിയാർ വാളാടിയിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ബൈക്കും കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . പരിക്കേറ്റ അജീഷിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.