വെള്ളിയാമറ്റം: വണ്ടാനാനിക്കൽ കെ.എം.ലീലയുടെ പുകപ്പുരയ്ക്ക് തീ പിടിച്ചു .ഉണക്കാനിട്ടിരുന്ന 400കിലോ ഷീറ്റ് കത്തി നശിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 3.30തിനാണ് സംഭവം. മൂലമറ്റത്ത് നിന്ന് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെ ത്തിയപ്പോഴേക്കും നാട്ടുകാരും വീട്ടുകാരും കൂടി തീയണച്ചു. ഷീറ്റുകൾ മുഴുവൻ കത്തി നശിച്ചു.