അടിമാലി : മൂന്നാറിലേക്ക് പഠന വിനോദയാത്ര വന്ന കൊല്ലം ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളെ അടിമാലിയിൽ വച്ച് മർദ്ദിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സ്കൂൾ പ്രിൻസിപ്പാൾകൊല്ലം പൊലീസ് ചീഫിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി ഭക്ഷണം കഴിക്കാവാനായി അടിമാലിയിൽ ഹോട്ടലിൽ എത്തിയപ്പോൾ വിദ്യാ‌ർത്ഥികളും ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടാവുകയും ഹോട്ടൽ ജീവനക്കാർ വിദ്യാർത്ഥികളെ മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി പൊലീസ് കേസെടുത്തുവെങ്കിലും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നില്ല. വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇടപെടണമെന്നാണ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.