തൊടുപുഴ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ ,നിയമലംഘനങ്ങൾ എന്നിവ തടയുന്നതിനും കാൽനടയാത്രക്കാർ അവരുടെ സുരക്ഷിതമായ സഞ്ചാരത്തിന് റോഡിൽ പാലിക്കേണ്ട കാര്യങ്ങളെ പറ്റി ബോധവാത്മാരാക്കാൻവേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി, മർച്ചന്റ്‌സ് യൂത്ത് വിംഗ്, തൊടുപുഴ പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റും സംയുക്തമായി റോഡ് സുരക്ഷ ബോധവൽക്കരണം ഇന്ന് നടക്കും.

ഗാന്ധി സ്‌ക്വയറിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരഷോത്തമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൊടുപുഴ ഡവൈ.എസ്.പി എം.ആർ. മധുബാബു ഉദ്ഘാടനം ചെയ്യും.വെങ്ങല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നടക്കുന്ന ബോധവൽക്കരണം തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് എൻ.പി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ നസീർ .പി.കെ ഉദ്ഘാടനം ചെയ്യും.റോഡ് സുരക്ഷ ബോധവൽക്കരണത്തിന് തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ്. മുഹമ്മദ്, എസ്. ഐ കൃഷ്ണൻ നായർ എ.ആർ, ജില്ലാ യൂത്ത് വിംഗ് വർക്കിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, വൈസ് പ്രസിഡന്റ് താജു എം. ബി, തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് എം. ആർ തുടങ്ങിയവർ നേതൃത്വം നൽകും.