ഇടവെട്ടി: കപടവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച് അധികാരത്തിലെത്തിയ സി.പി.എം കേരളത്തിലെ അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിനാളുകളുടെ പ്രതീക്ഷയായ പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനെയും നോക്കുത്തിയാക്കി മാറ്റിയെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് പറഞ്ഞു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം ആയി നടന്ന രാഷ്ട്രീയ പ്രചാരണ ജാഥയുടെ സമാപനസമ്മേളനം ഇടവെട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവെട്ടി മണ്ഡലം പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.