logo
.പി.ടി തോമസ് ഫൗണ്ടേഷന്റെ തൊടുപുഴയിൽ സംഘടിപ്പിച്ച ലോഗോ പ്രകാശനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു

തൊടുപുഴ: ഒരു തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയും സമൂഹത്തിലെ അശരണർക്ക് തണലുമായിരുന്നു പി.ടി. തോമസെന്ന് ഡീൻ കുര്യാക്കോസ് എം.പി. പി.ടി തോമസ് ഫൗണ്ടേഷന്റെ തൊടുപുഴയിൽ സംഘടിപ്പിച്ച ലോഗോ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു രക്ഷാധികാരി കൂടിയായ അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മാത്യു വറുഗീസ്, എസ്. ഷാജഹാൻ, അഡ്വ. സെബാസ്റ്റ്യൻ മാത്യു, അഡ്വ. ജോസ് പാലിയത്ത്, ഒ.കെ. അഷറഫ്, ടി.എൽ. അക്ബർ, ആന്റണി ജോസഫ്, ഡൊമിനിക് പാണക്കാട്ട്, സണ്ണി മണർകാട്, സിബി ജോസഫ്, ശ്രീനിവാസൻ, ബിനു പുളിക്കൽ, എബി മുണ്ടയ്ക്കൽ,​ ആരിഫ് മുഹമ്മദ്, റെജി കോതായിൽ, പി.വി. അച്ചാമ്മ, രാജു കോലാനി, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. 22 ന് തൊടുപുഴയിൽ പി.ടി സുഹൃത്ത് സംഗമം എന്ന പേരിലുള്ള ചടങ്ങിൽ ഡയാലിസിസ് രോഗികൾക്ക് സഹായ ധനവും പ്രഥമ പി.ടി തോമസ് പുരസ്‌കാര ദാനവും നടത്തുന്നതിന്റെ മുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്.