മുട്ടം: കൂട്ടയോട്ടത്തോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. മുട്ടം ടാക്‌സി സ്റ്റാന്റിൽ നിന്ന് മുട്ടം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ജോസ്ഥ് ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പോളിടെക്‌നിക് ഗ്രൗണ്ടിൽ സമാപിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ടാക്‌സി സ്റ്റാന്റ് മുതൽ പോളിടെക്‌നിക് ഗ്രൗണ്ട് വരെയുള്ള കൂട്ടയോട്ടത്തിൽ ഡീൻ കുര്യാക്കോസ് എം.പി പങ്കെടുത്തത് കായിക പ്രേമികൾക്ക് പ്രചോദനമായി. ട്രാക് സ്യൂട്ടും ജേഴ്‌സിയും ധരിച്ചാണ് എം.പി എത്തിയത്. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, വൈസ് പ്രസിഡന്റ് എൻ.കെ ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജ ജോമോൻ, ഷെമീന നാസർ, ഷീജ നൗഷാദ്, ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായിട്ടാണ് വിവിധ മത്സരങ്ങൾ നടക്കുക.