തൊടുപുഴ: തൊടുപുഴ ചാക്കപ്പൻ എഴുതിയ നാല് നാടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'കനൽ വഴികൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം 11ന് രാവിലെ പത്തിന് തൊടുപുഴ പ്രസ്ക്ലബ് ഹാളിൽ നടക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പുസ്തക പ്രകാശനം നിർവഹിക്കും. കരിങ്കുന്നം രാമചന്ദ്രൻ നായർ പുസ്തകം ഏറ്റുവാങ്ങും. കൗൺസിലർ ജയലക്ഷ്മി ഗോപൻ, മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സജി പോൾ, മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, പെരിക്കോണി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി അബി നാരായണൻ എന്നിവർ പ്രസംഗിക്കും. തൊടുപുഴ കൃഷ്ണൻകുട്ടി സ്വാഗതവും നാടക രചയിതാവ് തൊടുപുഴ ചാക്കപ്പൻ നന്ദിയും പറയും. അഞ്ചു പതിറ്റാണ്ടായി നാടക രംഗത്ത് പ്രവർത്തിച്ചുവരുന്നയാളാണ് ചാക്കപ്പൻ. അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ നിരവധി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.