തൊടുപുഴ: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നായർ സർവ്വീസ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പദ്ധതി അനുസരിച്ച് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ വിതരണവും ജന്മനക്ഷത്ര കൂപ്പൺ വിതരണത്തിന്റ ഉദ്ഘാടനവും യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദ കൈമൾ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. രാജഗോപാലൻ,​ വനിതാ യൂണിയൻ പ്രസിഡന്റ് ജലജാ ശശി, ഡോ. സിന്ധു രാജീവ്, ചന്ദ്രഹാസൻ, പ്രസീദ സോമൻ എന്നിവർ സംസാരിച്ചു.