sammelanam
ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൊടുപുഴയിൽ ഫെഡറേഷൻ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ എം.ബി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെഡറേഷൻ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ എം.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ പാപ്പൂട്ടിഹാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.കെ. തോമസ് അദ്ധ്യക്ഷനായി. ചടങ്ങിൽ മുതിർന്ന ബസുമകളായ എൻ.എം. ജോർജ്, രമണൻ, കെ.എം. തോമസ്, ജോസഫ് വർക്കി, ശശി എ.ടി എന്നിവരെ ഡീൻ കുര്യാക്കോസ് എം.പി ആദരിച്ചു. മികച്ച സേവനം നടത്തിവരുന്ന തൊഴിലാളികളായ ജോസഫ് മാത്യു, എൻ.യു. വർഗീസ്, ഗോപാലകൃഷ്ണൻ നായർ, സലീം പി.എസ്, വിജയൻ എന്നിവരെ ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീറും ആദരിച്ചു. രോഗബാധിതനായ തൊഴിലാളികൾക്കുള്ള ചികിത്സ സഹായ വിതരണം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവിനെ നഗരസഭ ചെയർമാൻ സനീഷ് ജോർജ് മൊമെന്റോ നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ശരണ്യ, ജില്ലാ സെക്രട്ടറി കെ.കെ. അജിത് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് എം.എസ്. പ്രേംകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി.ജെ, സംസ്ഥാന ജോ. സെക്രട്ടറി സുനീർ, സെൻട്രൽ കമ്മിറ്റി മെമ്പർ ജോബി മാത്യു, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ, അസോസിയേഷൻ കട്ടപ്പന പ്രസിഡന്റ് കെ.എം. തോമസ്, അടിമാലി പ്രസിഡന്റ് പി.സി. രാജൻ, ജില്ലാ വൈ. പ്രസിഡന്റ് കെ.എം. സലീം എന്നിവർ പ്രസംഗിച്ചു.