പീരുമേട്: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ഇടുക്കി ജില്ലാ സമ്മേളനം 'യോഗ ജ്വാല" വിജയിപ്പിക്കുന്നതിനായി യൂത്ത് മൂവ്‌മെന്റ് സൈബർസേന സംസ്ഥാന നേതാക്കൾ നടത്തിയ ജില്ലാ പര്യടനത്തിന്റെ ഭാഗമായി പീരുമേട് യൂണിയനിൽ നടന്ന യോഗത്തിൽ പീരുമേട് യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റും ഇടുക്കി ജില്ലാ കൺവീനറുമായ വിനോദ് ശിവൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പീരുമേട് യൂണിയൻ സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ സ്വാഗതമാശംസിച്ചു. സെക്രട്ടറി രാജേഷ് നെടുമങ്ങാട് യോഗജ്വാല സന്ദേശം അറിയിച്ചു. സൈബർസേന സംസ്ഥാന കൺവീനർ ഷെൻസ് സഹദേവൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതിയംഗം സന്തോഷ് മാധവൻ, യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, സൈബർ സേന ഇടുക്കി ജില്ലാ കമ്മറ്റിയംഗം വിശ്വനാഥൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ യോഗജ്വാല പ്രകടനം വിജയിപ്പിക്കുന്നതിനായി പീരുമേട് യൂണിയനിൽ നിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. സൈബർ സേന യൂണിയൻ ചെയർമാൻ ഷിബു മുതലക്കുഴി നന്ദി പറഞ്ഞു.