prathikal
അറസ്റ്റിലായ പ്രതികൾ

പീരുമേട്: വാഹന പരിശോധനയ്ക്കിടെ ഏലപ്പാറയിൽ 0.3 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ചെമണ്ണ് മൊട്ടലയം ഭാഗത്ത് പ്ലാമൂട്ടിൽ മോനിഷ് മോഹൻദാസ്, വാഗമൺ പാറക്കെട്ട് പാലക്കൽ ശിവരഞ്ജിത്ത് ശിവൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പീരുമേട് സി.ഐ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ ഏലപ്പാറ ടൗണിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ലഹരിയുടെ ഉറവിടത്തെപറ്റിയറിയാൻ പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. യുവാക്കളെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഷറഫ്, റജിമോൻ സി.പി, ജോമോൻ, ഷെജിത, ജിജോ വിജയൻ, നദീർ ആൻസിയ, മഹേശ്വരൻ, സിയാദ് എന്നിവരും ഉണ്ടായിരുന്നു.