അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തൽ നാളെ രാവിലെ 10 മുതൽ ഒന്ന് വരെ ലീഗൽ മെട്രോളജി കാമ്പ് നടക്കും. അടിമാലിയിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങൾ സ്‌കെയിലടക്കം മുദ്ര വച്ച് വാങ്ങുന്നതിനുള്ള സൗകര്യമാണുള്ളത്. ഈ സൗകര്യം അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗത്തിലുള്ള വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന എല്ലാ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.