adimali
അടിമാലി അർബൻ സഹകരണ സംഘത്തിന്റെ 14-ാമത് വാർഷിക പൊതുയോഗം അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: അടിമാലി അർബൻ സഹകരണ സംഘത്തിന്റെ 14-ാമത് വാർഷിക പൊതുയോഗം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് മീരാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാന്റി മാത്യു കണ്ണാട്ട്, ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റ് കെ.എൻ. ദിവാകരൻ, അർബൻ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എം. ബേബി, പി.എൻ. മുരളീധരൻ നായർ, എം.എ. മൈതീൻ, ഡയസ് ജോസ്, പി.വി. ഏലിയാസ്, ലൗലി ബേബി, വത്സ രാജേന്ദ്രൻ, ജയശ്രീ സാബു തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ബിന്ദു റോയി റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങൾക്കുള്ള ലാഭ വിഹിത വിതരണവും നടന്നു. സംഘം ജീവനക്കാരായ എം.ഇ. ബൈജു, ടി.എസ്. സീന, ദീപ്തി ബിജു, സി.ബി. സുനിൽകുമാർ, കെ.വി വിബിൻ എന്നിവർ നേതൃത്വം നൽകി.