തൊടുപുഴ: താലൂക്ക് ഇലക്ഷൻ വിഭാഗവും,തൊടുപുഴ റസിഡൻസ് അസോസിയേഷൻ കൂട്ടായ്മയായ ട്രാക്കിന്റെ ന്യൂമാൻ സോണും സംയുക്തമായി തൊടുപുഴ ന്യൂമാൻ കോളേജിലെ സാൻജോ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ മണി മുതൽ 4 വരെ തിരിച്ചറിയൽ കാർഡ് ആധാർ ലിങ്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇനിയും ആധാർ കാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തവർ അവരുടെയും കുടുംബാംഗങ്ങളുടെയും തിരിച്ചറിയൽ കാർഡും ആധാർ കാർഡുമായി എത്തണമെന്ന് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ തഹസിൽദാർ അറിയിച്ചു.