കട്ടപ്പന :മലനാട് എസ് .എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ജനുവരി 7, 8തീയതികളിൽ വിവാഹ പൂർവ കൗൺ സിലിങ് കോഴ്‌സ് നടത്തുമെന്ന് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അറിയിച്ചു. യൂണിയൻ ഓഫീസിൽ നടത്തുന്ന കോഴ്‌സിൽ 18വയസ് പൂർത്തിയായ പെൺകുട്ടികൾക്കും 21വയസ് കഴിഞ്ഞ യുവാക്കൾക്കും പങ്കെടുക്കാം.