കട്ടപ്പന :ജില്ലയിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷികോത്പ്പന്നങ്ങളുടെ വിലയിടിവ് കർഷകരെ ദുരിതത്തിലാക്കി. ക്ഷീരകർഷകർക്ക് ഉത്പ്പാദന ചെലവിന് ആനുപാതി കമായി വില ലഭിക്കുന്നില്ല. ജനവാസ മേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങും പള്ളിൽ, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഷംസുദ്ദീൻ, ജോസ് ഞായർകുളം, കെ ജെ ജോൺസൻ, ഡോ. റെജി കാലടിയിൽ എന്നിവർ ആവശ്യപ്പെട്ടു. കട്ടപ്പന, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഇന്ന് മണ്ഡലം കൺവെൻഷനുകൾ നടക്കും. രാവിലെ 10.30ന് കഞ്ഞിക്കുഴിയിലും ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പനയിലും നടക്കുന്ന കൺവെൻഷനുകൾ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന വർക്കിംഗ് ചെയർമാൻ അഡ്വ. പി സി ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറിമാരായ അഡ്വ. റോയ് വാരിക്കാട്ട്, കൊച്ചറ മോഹനൻനായർ, ജോർജ് ആഗസ്തി, ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.