രാജകുമാരി:സാഹിത്യത്തിന്റെ ജനകീയതും ജനങ്ങളിൽഅതുചെലുത്തുന്ന സ്വാധീനവുമാണ്‌സാമൂഹിക പുരോഗതിക്ക് നിദാനമെന്ന്‌ കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും എഴുത്തുകാരനുമായ ഡോ.കായംകുളം യൂനുസ് അഭിപ്രായപ്പെട്ടു. രാജകുമാരി എൻ.എസ്.എസ് കോളേജും കേന്ദ്രസാഹിത്യ അക്കാദമിയും ചേർന്ന്‌ സംഘടിപ്പിച്ച കവിസംഗമം കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹംകോളേജ് പ്രിൻസിപ്പാൾ ഡോ.അജയപുരംജ്യോതിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവിഗിരീഷ് പുലിയൂർ മുഖ്യാതിഥിയായി.

ആന്റണിമുനിയറ, ബിന്ദു പത്മകുമാർ, ജിജോ രാജകുമാരി, സന്ദീപ് രാജാക്കാട്എന്നിവർകവിതകൾ അവതരിപ്പിച്ചു. ഡോ.പ്രേംലാൽ പി.ഡി, സോഫിയസണ്ണി,ബേബിഗിരിജ എന്നിവർ പ്രസംഗിച്ചു.