പീരുമേട്: ദേശീയപാതയിൽ പെരുവന്താനത്തിനും കുമളിക്കും ഇടയിൽ വാഹനാപകടങ്ങൾ പെരുകുന്നു. ശനിയും ഞായറുമായി മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. ഞായറാഴ്ച നാലുമണിയോടെ പാമ്പനാറിന് സമീപം ഉണ്ടായ വാഹനഅപകടത്തിൽ കോട്ടയത്തു നിന്നു വന്ന കെ.എസ്.ആർ.ടി.സി ബസും കുമളിയിൽ നിന്നു വന്ന കാറും തമ്മിലിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ബസിനും കേടുപാടുകളുണ്ടായി.യാത്രക്കാർക്ക് പരിക്കില്ല. ഒരു മാസത്തിനുള്ളിൽ നാൽപ്പതിലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മുണ്ടക്കയം മുതൽ കുമളി വരെ ഉള്ള പ്രദേശങ്ങളിൽ അപകടങ്ങളുടെ കേന്ദ്രമാണ്.റോഡിന്റെ അറ്റകുറ്റപ്പണികൾ യാസമയം നടത്താതെയും ആവശ്യമായ സ്ഥലങ്ങളിൽ ദേശിയ പാത അതോറിറ്റി റോഡിന് വീതി കൂട്ടാതെയും, കൊടും വളവും തിരിവുമുള്ള ,റോഡും കൂടുതൽ അപകടം ക്ഷണിച്ച്വരുത്തുകയാണ്. ആവശ്യമായ സ്ഥലങ്ങളിൽ സൂചന ബോർഡുകളില്ലാത്തതും റോഡിൽ ഇരുവശവും ഭീഷണിയായി നിൽക്കുന്നകാടുകളം അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനഡ്രൈവരുടെ സ്ഥല പരിചയക്കുറവും അപകടങ്ങളുടെ ആക്കം കൂട്ടുന്നു .കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 20ലധികം അപകടം മുണ്ടക്കയത്തിനു കുട്ടിക്കാനത്തിനും ഇടയിലാണ്. കഴിഞ്ഞദിവസം അറുപത്തിയാറാം മൈലിൽ ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന മഴയും മൂടൽമഞ്ഞും അപകട വർദ്ധനക്ക് കാരണമാകുന്നു.