കുമളി: ആനവിലാസം എസ്. എൻ.ഡി.പി. ശായിലെ വയൽവാരം കുടുംബയോഗ വാർഷികം നടത്തി. ശാഖാ പ്രസിഡന്റ് കെ. എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി.ബിനു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ, എം.ബി.രാജേഷ്, കെ. ആർ.സദൻരാജൻ ,ഷിബു മുതലക്കുഴി ,സിന്ധു ബിജു, അമ്പിളി കൊച്ചുമോൻ, ഷാജി. റ്റി.ബി. എന്നിവർ പ്രസംഗിച്ചു. രേഷ്മ കെ.ബി. പ്രഭാഷണം നടത്തി.