ഇടുക്കി: 24ന് കട്ടപ്പനയിൽ നടക്കുന്ന മഹാസമ്മേളനത്തിന്റെ മുന്നോടിയായി എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ഇടുക്കി യൂണിയൻ പ്രവർത്തക സമ്മേളനം നടത്തി. യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലറും യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റുമായ സന്ദീപ് പച്ചയിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ഷൈൻ സഹദേവൻ, വിനോദ് ശിവൻ, ഐബി പ്രഭാകരൻ, സന്തോഷ് മാധവൻ, മനേഷ് കുടിക്കകത്ത്, പി.എൻ. സത്യൻ, ജോമോൻ കണിയാംകുടിയിൽ എന്നിവർ പ്രസംഗിച്ചു. 24ന് കട്ടപ്പനയിൽ നടക്കുന്ന സമ്മേളനത്തിൽ ഇടുക്കി യൂണിയനിലെ മുഴുവൻ യുവതീ യുവാക്കളും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് ഇടുക്കി യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൗൺസിലർമാരായ അഖിൽ പാടയ്ക്കൽ, അനൂപ്, സാജൻ പി. പ്രകാശ്, അജിൽ ചീങ്കല്ലേൽ, പ്രവീൺ, വിഷ്ണു രാജു എന്നിവർ നേതൃത്വം നൽകി.