youth
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത്മൂവ്‌മെന്റ് തൊടുപുഴ യൂണിയൻ പ്രവർത്തക സമ്മേളനം യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: നിർമ്മാണ നിരോധന നിയമമമടക്കം ജില്ലയിലെ മനുഷ്യർ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എസ്.എൻ.ഡി.പി യോഗം മുന്നിട്ടിറങ്ങുകയാണെന്ന് യോഗം കൗൺസിലറും യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റുമായ സന്ദീപ് പച്ചയിൽ പറഞ്ഞു. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത്മൂവ്‌മെന്റ് തൊടുപുഴ യൂണിയൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24ന് കട്ടപ്പനയിൽ നടക്കുന്ന യൂത്ത്മൂവ്മെന്റ് ജില്ലാ സമ്മേളനത്തിന്റെയും മഹാപ്രകടനത്തിന്റെയും മുന്നോടിയായിട്ടാണ് പ്രവർത്തകസമ്മേളനം നടത്തിയത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുക, ബഫർസോൺ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ഒഴിവാക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, വനവും വന്യജീവികളും സംരക്ഷിക്കുന്നത് മനുഷ്യജീവൻ സംരക്ഷിച്ചു കൊണ്ടാകട്ടെ എന്നീ മുദ്രാവാക്യങ്ങളുമായിട്ടാണ് കട്ടപ്പനയിൽ മഹാസമ്മേളനവും പ്രകടനവും നടക്കുന്നത്. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട്,​ കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ,​ യൂത്ത്മൂവ്മെന്റ് ജില്ലാ സെക്രട്ടറി വിനോദ് ശിവൻ, ജില്ലാ ട്രഷറർ​ ജോബി വാഴാട്ട്,​ സൈബർ സേന കേന്ദ്രസമിതി കൺവീനർ ഷെൻസ് സഹദേവൻ,​ സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ,​ തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.ബി. സന്തോഷ്,​ പി.ടി. ഷിബു,​ യൂത്ത് മൂവ്‌മെന്റ് തൊടുപുഴ യൂണിയൻ ചെയർമാൻ സിബി മുള്ളരിങ്ങാട് എന്നിവർ സംസാരിച്ചു.