മൂലമറ്റം: വഴിയാത്രക്കാരന് കൊക്കയിൽ വീണ് പരിക്കേറ്റു. കരിപ്പലങ്ങാട് തൈപ്ലാക്കൽ ശങ്കരൻ (കരിമ്പൻ-65 )ആണ് കൊക്കയിൽ വീണത്. വട്ടക്കണ്ണിപ്പാറയിൽ റോഡരുകിൽ നിൽക്കുമ്പോൾ ബൈക്ക് വരുന്നത് കണ്ട് സൈഡിലേക്ക് മാറിയപ്പോൾ കൊക്കയിലേക്ക് വീഴുകയായിരുന്നു. ബൈക്കുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂലമറ്റത്ത് നിന്നും ഫയർഫോഴ്‌സും കുളമാവ് പൊലീസും നാട്ടുകാരും ചേർന്ന് കൊക്കയിൽ ഇറങ്ങി ശങ്കരനെ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.