rajakkad
എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തകയോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട്: കട്ടപ്പനയിൽ ഡിസംബർ 24 ന് നടക്കുന്ന മഹാറാലിക്കും സമ്മേളനത്തിനും മുന്നോടിയായി എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ യൂത്ത് മൂവ്‌മെന്റ് സൈബർ സേന യൂണിയൻ സമിതികളുടെ സംയുക്ത യോഗം നടന്നു. യോഗത്തിൽ യൂണിയൻ സെക്രട്ടറി ലതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു ശേഖരൻ സ്വാഗതമാശംസിച്ചു. യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സൈബർ സേന കേന്ദ്രസമിതി കൺവീനർ ഷെൻസ് സഹദേവൻ​ സൈബർ സേനയും സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, സൈബർ സേന ജില്ലാ ചെയർപേഴ്‌സൻ സജിനി സാബു, യൂത്ത് മൂവ്‌മെന്റ് ജില്ലാ ട്രഷറർ ജോബി വാഴാട്ട്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്ട് എന്നിവർ സംസാരിച്ചു. യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് സൈബർ സേന യൂണിയൻ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. സൈബർ സേന യൂണിയൻ കൺവീനർ അനൂപ് മുരളി നന്ദി പറഞ്ഞു.