അടിമാലി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ സമ്മേളനം 'യോഗ ജ്വാല' വിജയിപ്പിക്കുന്നതിനായി യൂത്ത് മൂവ്‌മെന്റ് സൈബർ സേന സംസ്ഥാന നേതാക്കൾ നടത്തിയ ജില്ലാപര്യടനത്തിന്റെ ഭാഗമായി അടിമാലി യൂണിയനിൽ നടന്ന യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. നൈജു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ സ്വാഗതം ആശംസിച്ചു. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് സമരസന്ദേശം അറിയിച്ചു. സൈബർ സേന കേന്ദ്രസമിതി കൺവീനർ ഷെൻസ് സഹദേവൻ, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി കൗൺസിലർ സന്തോഷ് മാധവൻ,​ യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ, ട്രഷറർ ജോബി വാഴാട്ട്,​ യൂത്ത് മൂവ്‌മെന്റ് വൈസ് ചെയർമാൻ ദീപു വിജയൻ, ജില്ലാ കമ്മിറ്റി അംഗം അനിൽ കനകൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കിഷോർ, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം ബ്രില്യ ബിജു, യൂണിയൻ സൈബർ സേന ചെയർപേഴ്‌സൺ സ്വപ്ന നോബി എന്നിവർ സംസാരിച്ചു. സമരം വിജയിപ്പിക്കാനായി അടിമാലി യൂണിയനിൽ നിന്ന് ആയിരത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ബാബുലാൽ നന്ദി പറഞ്ഞു.