sndp

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുളിയൻമല ശാഖയിലെ വനിതാ സംഘത്തിന്റെയും കുമാരി സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി.കെ. വൽസ മുതിർന്ന അമ്മമാരെ ആദരിച്ചു. 'ശ്രീ നാരായണ ധർമ്മം കുടുംബ ജീവിതത്തിൽ" എന്ന വിഷയത്തിൽ ശരത്ത് പറവൂർ പഠന ക്ലാസ് നയിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കെ.പി, ശാഖാ വൈസ് പ്രസിഡന്റ് പി.എൻ. മോഹനൻ, സെക്രട്ടറി ജയൻ എം.ആർ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ. ഭാസ്‌കരൻ, അനീഷ് എൻ.ബി,​ ബിജു കുന്നനോലിൽ, വനിതാ സംഘം ഭാരവാഹികളായ സിന്ധു വിജയൻ, ബിന്ദു ബാബു, കുമാരി സംഘം ഭാരവാഹികളായ ഗായത്രി സതീശൻ, വൈഗ വിനോദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.