അടിമാലി: ഇന്ത്യ വേൾഡ് റിക്കാർഡ്‌സിന് പുറമേ ഏഷ്യാ ബുക്ക് ഓഫ് റിക്കോർഡുമായി ഐശ്വര്യ ഗിരീഷ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഗ്രീറ്റിംങ്ങ്‌സ് കാർഡുകൾ നിർമ്മിച്ചതിനാണ് ഐശ്വര്യയെ തേടി റിക്കോർഡുകൾ എത്തിയത്. കമ്പിളികണ്ടം പാറയടിയിൽ ഗിരീഷ് -അമ്പിളി ദമ്പദികളുടെ ഏക മകളാണ് ഐശ്വര്യ . ഒരു മണിക്കൂറിനുള്ളിൽ 8 ഗ്രീറ്റിംങ്ങ്‌സ് കാർഡുകളാണ് ഐശ്വര്യ നിർമ്മിച്ചത്. കഴിഞ്ഞ മാർച്ചിൽ ഈ നേട്ടത്തിന് ഐശ്വര്യയ്ക്ക് ഇൻഡ്യ ബുക്കു ഓഫ് റിക്കോർഡ്‌സ് ലഭിക്കുകയുണ്ടായി. ചെമ്പകത്തൊഴു ഗവ. ട്രൈബൽ എൽ.പി സ്‌കൂളിലെ അധ്യാപികയാണ്.

പുസ്തക പ്രകാശനം ഇന്ന്

തൊടുപുഴ: തൊടുപുഴ ചാക്കപ്പൻ എഴുതിയ നാല് നാടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കനൽ വഴികൾ പുസ്തകത്തിന്റെ പ്രകാശനം .ഞായ നടക്കും. രാവിലെ 10ന് തൊടുപുഴ പ്രെസ് ക്ലബ് ഹാളിൽ ചേരുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പുസ്തക പ്രകാശനം നിർവഹിക്കും .കരിങ്കുന്നം രാമചന്ദ്രൻ നായർ പുസ്തകം ഏറ്റുവാങ്ങും. മുനിസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ, മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സജി പോൾ, മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ , പെരിക്കോണി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി അബി നാരായണൻ തുടങ്ങിയവർ പ്രസംഗിക്കും. തൊടുപുഴ കൃഷ്ണൻകുട്ടി സ്വാഗതവും നാടക രചയിതാവ് തൊടുപുഴ ചാക്കപ്പൻ നന്ദിയും പറയും.
അഞ്ചു പതിറ്റാണ്ടായി നാടക രംഗത്ത് പ്രവർത്തിച്ചു വരുന്നയാളാണ് ചാക്കപ്പൻ. അമച്വർ , പ്രൊഫെഷണൽ നാടകങ്ങളിൽ നിരവധി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.