കട്ടപ്പന :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനംഇന്നും നാളെയും കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ തോമസ് രാജൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ, എ.ഐ.സി.സി അംഗം അഡ്വ.ഇ.എം. ആഗസ്തി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ.ഷാജി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ, വൈസ് പ്രസിഡന്റ് കെ.വി. മുരളി തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് തോമസ് രാജൻ,ജനറൽ കൺവീനർ കെ.എ.മാത്യു, ജില്ലാ പ്രസിഡന്റ് പി.കെ.ഷാജി, ജോയിന്റ് സെക്രട്ടറി ജോസ് വെട്ടിക്കാല, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എ.ഡി.ചാക്കോ, സെക്രട്ടറി ജി. മോഹനൻ നായർ, പി.ജെ.ജോസഫ്, പി.എസ്.രാജപ്പൻ എന്നിവർ അറിയിച്ചു.