വെള്ളിയാമറ്റം: കേന്ദ്ര സർക്കാരിന്റെ രാഷ്ട്ര ഗ്രാമീണ അഭിയാൻ പദ്ധതി പ്രകാരം വെള്ളിയാമറ്റം പഞ്ചായത്തിന് അനുവദിച്ച കോമൺ സർവീസ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജിത് എം.പി നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദു ബിജു അദ്ധ്യക്ഷത വഹിച്ചു.സർക്കാരിന്റെ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന വികസന - ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഓൺലൈനിലൂടെ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.യോഗത്തിൽ വൈസ് പ്രസിഡന്റ് ലാലി ജോസി സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഷെമീന അബ്ദുൽ കരീം,രാജു കുട്ടപ്പൻ,മോഹൻദാസ് പുതുശ്ശേരി, മെമ്പർമാരായ രാജേഷ് ഷാജി,രേഖ പുഷ്പരാജൻ,അഭിലാഷ് രാജൻ, ലളിതമ്മ വിശ്വനാഥൻ,ഷൈല സുരേഷ്,രാജി ചന്ദ്രശേഖരൻ,പോൾ സെബാസ്റ്റ്യൻ,കബീർ കാസിം,പഞ്ചായത്ത്‌ സെക്രട്ടറി സെബാസ്റ്റ്യൻ പി.എസ്,കുടുംബശ്രീ ചെയർപേഴ്സൺ രേഷ്മ മനു എന്നിവർ സംസാരിച്ചു.