കുടയത്തൂർ: സരസ്വതി വിദ്യാനികേതൻ സ്കൂളിൽ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു.കെ.ഭാസ്കർ റാവു മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ നൈപുണ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എൻ.രഘു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ഹരി.സി.ശേഖർ ഉദ്ഘാടനം ചെയ്തു.വിദ്യാലയ സമിതി സെക്രട്ടറി രാജീവ് എം.ഡി, പ്രിൻസിപ്പൽ അനിൽ മോഹൻ,വാർഡ് മെമ്പർ ബിന്ദു സുധാകരൻ,ജൻ ശിക്ഷൻ സൻസ്ഥാൻ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മധു,മാതൃസമിതി രക്ഷാധികാരി പ്രമി രാജീവ്,ട്രസ്റ്റ് സെക്രട്ടറി വിനായക് വി.നായർ, സ്കൂൾ ട്രഷറർ എം.എൻ.രാജൻ പിള്ള എന്നിവർ സംസാരിച്ചു.പ്ലംബിംഗ്, വയറിംഗ്,കമ്പ്യൂട്ടർ പരിജ്ഞാനം,വനിതകൾക്ക് ബ്യൂട്ടീഷൻ കോഴ്സ് എന്നിങ്ങനെ പരിശീലങ്ങളാണ് കേന്ദ്രത്തിലൂടെ നടപ്പിലാക്കുന്നത്.