വണ്ണപ്പുറം: വൈദ്യുതി ബില്ലിൽ അമിത തുക രേഖപ്പെടുത്തിയത് പരാതിയെ തുടർന്ന് കുറവ് ചെയ്തു.വണ്ണപ്പുറം ടൗണിലെ ഒരുമുറി കെട്ടിടത്തിന്റ ഉടമയാണ് അമിത ബില്ല് കണ്ട് പരാതിയുമായെത്തിയത്.മുന്‍ മാസങ്ങളില്‍ 250രൂപയില്‍ താഴെമാത്രമായിരുന്നു ബില്ല്.എന്നാൽ ഈ പ്രാവശ്യത്തെ ബില്ലിൽ 1232 രൂപയിലേക്ക് റോക്കറ്റ് പോലെ കുതിച്ച് കേറി.ഉപഭേക്താവ് തന്നെ മീറ്റര്‍ റീഡിഗ് പരിശോധിച്ചപ്പോൾ ഉപഭോഗം വെറും 13 യൂണിറ്റ് മാത്രം.മുന്‍ ബില്ലില്‍ റീഡിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത് 1020 എന്നാണ്.ഇപ്പോഴത്തെ മീറ്റര്‍ റീഡിങ്ങ് 1033. എന്നാല്‍ ബില്ലില്‍ രേഖപ്പെടുത്തിയ ഉപഭോഗം 159 യൂണിറ്റ് എന്നാണ്.ഇത് ബോദ്ധ്യമായതിനെ തുടർന്ന് ഉപഭോക്താവ് കാളിയാര്‍ കെ.എസ്.ഇ.ബി ഓഫീസില്‍ പരാതി നൽകി.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരിശോധനയിലും ഉപഭേക്താവ് പറഞ്ഞത് ശരിയാണെന്ന് കണ്ടെത്തി.ഇതോടെ തുക കുറവ് ചെയ്ത പുതിയ ബില്ല് നൽകി.