പീരുമേട് : സി.പി.എം പീരുമേട് അസംബ്ലി മണ്ഡലം ശില്പശാല പീരുമേട് എസ്.എം.എസ് ക്ലബ്ബിൽ നടന്നു .ശില്പശാല പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. അസംബ്ലി മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ.തിലകൻ പ്രവർതനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.റ്റി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.വിജയാനന്ദ്, വാവച്ചൻ, കെ.എം. ഉഷ, റ്റി.സി. ബിസി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, ബോക്ക് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.