മണക്കാട് : മണക്കാട് ദേശസേവിനി വായനശാലയുടെ ആഭിമുഖ്യത്തിൽ 75 വർഷത്തെ സ്വതന്ത്ര ഇന്ത്യ എന്ന വിഷയത്തിൽ ചരിത്രോത്സവം എന്ന പേരിൽ സെമിനാർ നടത്തി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.ജി.ഗോപിനാഥൻ വിഷയാവതരണം നടത്തി. കെ.ജി.ശശി മോഡറേറ്ററായി.