കുമാരമംഗലം : കുമാരമംഗലം ഹോമിയോ ഡിസ്പെൻസറിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നതിന് യോഗ്യരായ ഉദ്ദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളസർക്കാർ അംഗീകരിച്ച എൻ.സി.പി/ സി.സി.പി (ഹോമിയോ)​ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ 16 ന് ഉച്ചകഴിഞ്ഞ് 3 ന് മുമ്പായി ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.