സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ എങ്ങനെ ബാധിച്ചുവെന്നും, കേരളത്തിലെ വന്ധ്യതയുടെ കാരണവും ചികിത്സയും എന്നിവയെക്കറിച്ചും സർവ്വെ ആരംഭിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത 32 യൂണിറ്റുകളിലാണ് സാമ്പിൾ സർവ്വെ നടത്തുന്നത് ഫെബ്രുവരി 28 ന് സർവ്വേ അവസാനിക്കും.

ഒന്നാംഘട്ട സർവ്വെയുടെ ഭാഗമായി സാമ്പിൾ യൂണിറ്റുകളിലെ മുഴുവൻ വീടുകളുടെയും പട്ടിക തയ്യാറുക്കും. രണ്ടാംഘട്ടമായി തയ്യാറാക്കിയ പട്ടികയിലുള്ളവരിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിക്കുമെന്നും ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.കൊവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുക, തൊഴിൽ രഹിതരായി തിരിച്ചെത്തി മടങ്ങി പോകാനാകാത്തവരുടെ സാമൂഹികസാമ്പത്തിക അവസ്ഥ മനസിലാക്കുക, മടങ്ങി പോകാത്തവർക്ക് തൊഴിൽ സംരഭങ്ങൾ ഒരുക്കുക, ഉചിതമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കും.
കേരളത്തിൽ വന്ധ്യത ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ചികിത്സ സൗകര്യങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ദമ്പതിമാർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുമെന്നും ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.