രാജാക്കാട്: മയക്കുമരുന്നിനെതിയുള്ള ക്യാമ്പയിന്റ ഭാഗമായി രാജാക്കാട് ജനമൈത്രി പൊലീസ് നടത്തി വരുന്ന ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി രാജാക്കാട് പഴയവിടുതി സെന്റ്. മേരീസ് യാക്കോബായ പള്ളിയിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.പരിപാടിയുടെ ഉദ്ഘാടനം രാജാക്കാട് പ്രിൻസിപ്പൽ എസ്. ഐ അനൂപ് സി.നായർ നിർവഹിച്ചു. പള്ളി വികാരി. ഫാ.ബേസിൽ പുതുശ്ശേരി അദ്ധ്യക്ഷനായിരുന്നു.രാജാക്കാട് എസ്. ഐ ഫ്രാൻസിസ് ജോസഫ് ക്ലാസ് നയിച്ചു.