നെടുങ്കണ്ടം: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി എസ് .എൻ ഡി പി യോഗം സമര മുഖത്തിലേക്ക് ഇറങ്ങുന്നതിന്റെഭാഗമായി യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പച്ചടിയിൽ യോഗം ചേർന്നു.'വനവും വന്യജീവി സംരക്ഷണവും മനുഷ്യനെയും സംരക്ഷിച്ചു കൊണ്ടാവട്ടെ 'എന്ന മുദ്രാവാക്യം ഉയർത്തി 24 ന് കട്ടപ്പനയിൽ നടത്തുന്ന 'യോഗ ജ്വാല' മഹാസമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന നേതാക്കൾ ജില്ലാ പര്യടനം നടതുന്നതിന്റെ ഭാഗമായാണ് എസ് എൻ ഡി പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിലെ മുഴുവൻ ശാഖകളിലെയും യൂത്ത്മൂവ്‌മെന്റ് ഭരണസമിതിയെയും ഉൾപ്പെടുത്തി പ്രവർത്തകയോഗം കൂടിയത്. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് വയലിൽ സ്വാഗതംപറഞ്ഞു. കേന്ദ്ര കമ്മിറ്റി കൺവീനവർ രാജേഷ് നെടുമങ്ങാട് യുവജന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. സൈബർ സേന കേന്ദ്രകമ്മിറ്റി കൺവീനർ ഷെൻസ് സഹദേവൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രകമ്മിറ്റി അംഗം സന്തോഷ് മാധവൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, ജില്ലാ സെക്രട്ടറി വിനോദ് ശിവൻ, ജില്ലാ ട്രഷറർ ജോബി വാഴാട്ട്, യൂണിയൻ കൗൺസിലർ മാരായ മധു കമലാലയം, ജയൻ കല്ലാർ, ബാബു സി എം, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് സനീഷ് മാവടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ, സെക്രട്ടറി അനില സുദർശൻ, വൈസ് പ്രസിഡന്റ് സന്ധ്യ രഘു യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി ബിജു കല്ലറക്കൻ, അമ്പിളി ജയൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ബി.സുമേഷ് എന്നിവർ പ്രസംഗിച്ചു.