തൊടുപുഴ: സഹകരണ വകുപ്പിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നത് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്‌പക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കരുവന്നൂർ സംഭവത്തിനശേഷം സഹകരണ മേഖല ഉടച്ചു വാർക്കുന്നതിന്റെ ഭാഗമായി പറഞ്ഞ കാര്യങ്ങൾ പ്രധാനമായിരുന്നു കേരള സർക്കാരിന്റെ പൊതു ഭരണ വകുപ്പിന്റെ ഗവ. ഉത്തരവ് നടപ്പിലാക്കുമെന്നത്. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയും നിലവിലുണ്ട്. ഉത്തരവ് നടപ്പിലാക്കാതെ ഒളിച്ചു കളിക്കുന്ന പ്രവണതയാണ് നടന്നുകൊണ്ടിരിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികളുമായി മന്നോട്ടു പോകാൻ തൊടുപുഴയിൽ നടന്ന സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ് കെ.വി ,സംസ്ഥാന ഭാരവാഹികളായ പ്രിയേഷ് സി.പി, സെബാസ്റ്റ്യൻ മൈക്കിൾ ,സജികുമാർ, ജിറ്റ്‌സി ജോർജ്, ജി.മനോജ് കുമാർ , എസ്.ഷാജി, നംഷീദ് .കെ ,സിബു .എസ്.കുറുപ്പ്, ഷാജി യു.എം എന്നിവർ പ്രസംഗിച്ചു.