padavukal

നെടുങ്കണ്ടം: എസ്.എൻ. ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിജയത്തിന്റെ പടവുകൾ എന്നപേരിൽ ഗൈഡൻസ് ക്‌ളാസ് കല്ലാർ സഹ്യാദ്രി ആഡിറ്റോറിയത്തിൽനടത്തി.
യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് വയലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൗൺസിലർ മധു കമലാലയം ക്ളാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ,കൗൺസിലയർ ജയൻ കല്ലാർ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, വൈസ് പ്രസിഡന്റ് സനീഷ് മാവടി എന്നിവർ സംസാരിച്ചു. ശരത് പറവൂർ മോട്ടിവേഷൻ ക്ലാസ് നയിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി ബിജു കല്ലറക്കൽ, കൗൺസിലർമാരായ മനീഷ്, അതുൽ അഖിൽ, അനന്തു, വിഷ്ണു, വനിതസംഘം കൗൺസിലർമാരായ ജയലേഖ, ജയ ബിജു, സൈബർ സേന യൂണിയൻ ചെയർപേഴ്‌സൺ അമ്പിളി ജയൻ തുടങ്ങിയവർ പഠന ക്ലാസിന് നേതൃത്വം നൽകി.