തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
തൊടുപുഴ നഗരസഭയിലെ യു .പി സ്‌കൂളുകളിലെ തീരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. വിജയിക്കുന്ന ടീമിന് 5000 രൂപ ക്യാഷ് പ്രൈസും സ്‌കൂളിന് മമെന്റോയും നൽകും.മത്സരത്തിന്റെ ലോഗോ പ്രകാശനം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് വെങ്ങല്ലൂർ നഗരസഭ യു പി സ്‌കൂളിൽ നിർവഹിച്ചു.റാവുത്തർ ഫെഡറേഷൻ ജില്ല പ്രസിഡന്റ് വി .എസ് .സെയ്ദ് മുഹമ്മദ്,മുൻ മുൻസിപ്പൽ ചെയർമാൻ രാജീവ് പുഷ്പാംഗദൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പച്ചൻ തുടങ്ങിയവർ എന്നിവർ സംസാരിച്ചു.മത്സരവുമായി ബന്ധപ്പെട്ട് 9961947665 നമ്പറിൽ ബന്ധപ്പെടണമെന്ന് റാവുത്തർ ഫെഡറേഷൻ ജില്ല പ്രസിഡന്റ് അറിയിച്ചു.