തൊടുപുഴ: ന്യൂമാൻ കോളേജിൽ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ കോളേജ് ജീവനക്കാർക്ക് ടാക്‌സ് സംബന്ധമായ വിവരങ്ങളെ സംബന്ധിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ അപ്പു ജോസഫ് ക്ലാസ് എടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ഡോ.അഞ്ചു ടി.ആർ , പ്രിൻസി ജേക്കബ് എന്നിവർ സംസാരിച്ചു.