തൊടുപുഴ : താലൂക്ക് ഇലക്ഷൻ വിഭാഗവും,തൊടുപുഴ റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ ട്രാക്കിന്റെ ഒളമറ്റം സോണും സംയുക്തമായി തൊടുപുഴ കെ.എസ്.ഇ.ബി ഓഫീസിന് സമീപമുള്ള ലയൻസ് ക്ലബ് കമ്മ്യൂണിറ്റി ഹാളിൽ ബുധനാഴ്ച്ച രാവിലെ 10 മുതൽ 4 വരെ തിരിച്ചറിയൽ കാർഡ് ആധാർ ലിങ്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇനിയും ആധാർ കാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തവർ, അവരുടെയും കുടുംബാംഗങ്ങളുടെയും തിരിച്ചറിയൽ കാർഡും ആധാർ കാർഡുമായി എത്തി, ഈ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ തഹസിൽദാർ അറിയിച്ചു.